കാസര്‍കോട് (www.evisionnews.co): ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവി കൊലപാതക കേസില്‍ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് പുതിയ ബസ് സ്റ്റാന്റിന് സമീപം ഒപ്പുമരച്ചുവട്ടില്‍ നടന്നുവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം 162-ാം ദിവസത്തിലേക്ക്. അഞ്ചുമാസം മുമ്പ് തുടങ്ങിയ സമരത്തില്‍ നിരവധി രാഷ്ട്രീയ സാംസ്‌കാരിക സമൂഹിക നേതാക്കള്‍ പിന്തുണയുമായെത്തിയിരുന്നു. ചൊവ്വാഴ്ച നടന്ന സമരത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ നേതൃത്വത്തില്‍ നേതക്കളും പ്രവര്‍ത്തക്കരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തി.
ചടങ്ങില്‍ അബുബക്കര്‍ ഉദുമ അധ്യക്ഷം വഹിച്ചു. യു.ഡി.എഫ് ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ ഉദ്ഘടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കെ.പി കുഞ്ഞിക്കണ്ണന്‍, സി. നീലകണ്ഠന്‍, എ. ഗോവിന്ദന്‍ നായര്‍, ഹക്കീം കുന്നില്‍, റാഫി പള്ളിപ്പുറം, എന്‍.എ സീതി, മുസ്തഫ ചെമ്മനാട്, ടി.ഡി കബീര്‍ സംസാരിച്ചു. ഉബൈദുള്ള കടവത്ത് സ്വഗതവും ആമു പാണ്ടിക്കണ്ടം നന്ദിയും പറഞ്ഞു.

Post a Comment
0 Comments