കാസര്‍കോട് (www.evisionnews.co): ഗൃഹനാഥനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എരിയാല്‍ കുളങ്കര സ്വദേശിയും ചൗക്കി ബദര്‍ മസ്ജിദിന് സമീപം വാടകവീട്ടില്‍ താമസക്കാരനുമായ അഹമ്മദ് കുളങ്കരയെ (55)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. രണ്ടാഴ്ച മുമ്പ് ബൈക്ക് അപകടത്തില്‍പെട്ട് കാലിന് പരിക്കേറ്റ അഹമ്മദും കുടുംബവും മകള്‍ റൈഹാനയുടെ ഉദുമയിലെ വീട്ടിലായിരുന്നു താമസം. വീടിന്റെ വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ വീട് ഒഴിഞ്ഞു മറ്റൊരു വീട്ടിലേക്ക് മാറാനായി സാധനങ്ങള്‍ മാറ്റാനായി എത്തിയതായിരുന്നു അഹമ്മമദും ഭാര്യ ബീവിയും. ഞായറാഴ്ച രാവിലെയാണ് ഇവര്‍ എത്തിയത്.
ഇതിനിടെ അഹമ്മദിനെ കാണാതാവുകയായിരുന്നു. വൈകിട്ടോടെയാണ് അഹമ്മദിനെ ഓടുമേഞ്ഞ വീടിന്റെ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ ബഹളംകേട്ട് പരിസരവാസികള്‍ ഓടിയെത്തി കയര്‍ മുറിച്ചുമാറ്റി ഉടന്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. ഏപ്രില്‍ ഏഴിന് അഹ് മദിന്റെ മറ്റൊരു മകളുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ഏക മകന്‍ അഫ്സല്‍. ഹഫ്സ മകളാണ്. പരേതരായ മമ്മുഞ്ഞി- ആഇശാബി ദമ്പതികളുടെ മകനാണ് അഹ് മദ്. സഹോദരങ്ങള്‍: അബ്ബാസ്, ബീരാന്‍, കരീം, ആസിയ, നബീസ, അന്തുഞ്ഞി.
Post a Comment
0 Comments