കാസര്‍കോട് (www.evisionnews.co): സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ദേലംപാടിയിലെ ഹോട്ടല്‍ തൊഴിലാളി ജനാര്‍ദനന്‍- പാര്‍വ്വതി ദമ്പതികളുടെ മകനും അഡൂര്‍ ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ സ്വര്‍ണജിത്ത് (14) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11മണിയോടെ പയസ്വിനി പുഴയിലാണ് സംഭവം.
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു സ്വര്‍ണജിത്ത്. ഇതിനിടെയാണ് അപകടത്തില്‍പെട്ടത്. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രജത്ത്, മഹാലക്ഷ്മി എന്നിവര്‍ സ്വര്‍ണജിത്തിന്റെ സഹോദരങ്ങളാണ്.
Post a Comment
0 Comments