കാസര്‍കോട് (www.evisionnews.co): കളനാട് ചെമ്പരിക്ക തുരങ്കത്തിന് സമീപം റെയില്‍വെ ട്രാക്കില്‍ അജ്ഞാതന്റെ മൃതദേഹം ഛിന്നഭിന്നമായ നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ 7.15 മണിയോടെയാണ് 40വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ട്രാക്കില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞ് മേല്‍പറമ്പ് എസ്.ഐ സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.
തവിട്ട് നിറത്തിലുള്ള ജീന്‍സ് പാന്റും നീല നിറത്തിലുള്ള ഷര്‍ട്ടുമാണ് വേഷം. മുഖം തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ വികൃതമായ നിലയിലായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മലബാര്‍ എക്പ്രസ് അരമണിക്കൂറോളം തടഞ്ഞിട്ടു. അഡി: എസ്.ഐ ഷിബു സുരേഷ്, അരവിന്ദ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments