കാസര്‍കോട് (www.evisionnews.co): കൊലപാതക രാഷ്ട്രീയത്തിനെതിരെ മഹിള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'കേരളം കല്ല്യോട്ടേക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തി അഞ്ചിന് കല്ല്യോട്ട് സംഘടിപ്പിക്കുന്ന മഹിളാ സംഗമത്തില്‍ ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയും മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി ഷുഹൈബിന്റെ സഹോദരി സുമയ്യയും പങ്കെടുക്കും.
സി.പി.എമ്മിന്റെ കൊലക്കത്തിക്കിരയായ ചീമേനിയിലെ കെ.പി. സുരേന്ദ്രന്റെ സഹോദരി കെ.പി രാധ, പിലാന്തോളിയിലെ കൃഷ്ണന്റെ സഹോദരി കാര്‍ത്ത്യായനി, ചീമേനിയിലെ ശശിയുടെ അമ്മ ലക്ഷ്മി എന്നിവരും ബന്തടുക്കയിലെ രകതസാക്ഷികളുടെ ബന്ധുക്കളും സംഗമത്തില്‍ പങ്കെടുക്കും. രാവിലെ 10ന് നടക്കുന്ന പരിപാടി ഉച്ചയോടെ സമാപിക്കും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളായ ലതിക സുഭാഷ്, ഷാനിമോള്‍ ഉസ്മാന്‍, ഡോളി കെ. ജോര്‍ജ്, പി. ശ്രീകല, തെരേസ ഫ്രാന്‍സിസ് എന്നിവരും സംബന്ധിക്കും.
Post a Comment
0 Comments