ന്യൂഡല്‍ഹി (www.evisionnews.co): കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നാടകീയ നീക്കങ്ങള്‍ക്ക് കളം ഒരുങ്ങുന്നതായി സൂചന. അമേത്തിക്കു പുറമെ വയനാട്ടിലും മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചു. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു സമിതി യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. രണ്ടു മണ്ഡലങ്ങളിലും ജയിച്ചാല്‍ വയനാട് നിലനിര്‍ത്താന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചു. ഇതോടെ അമേത്തിയില്‍ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കുമെന്നും പാര്‍ട്ടി ചര്‍ച്ച ചെയ്തു. സഹോദരിയും എ ഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇവിടെ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നതിനാണ് സാധ്യത. അത്തരത്തിലാണ് കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് അനുകൂല തരംഗത്തിന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ മത്സരം കാരണമാകുമെന്ന് വിലയിരുത്തല്‍. കേരളം, തമിഴ് നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥ്വം ചര്‍ചയാകും. മാത്രമല്ല ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഊര്‍ജം പകരും. ഇതോടെ ദേശീയ തലത്തില്‍ വന്‍ ശക്തിയായി വീണ്ടും അധികാരത്തില്‍ തിരിച്ചുവരാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടന്നത്. ഇതേ തന്ത്രം തിരിച്ചു പ്രയോഗിക്കാനാണ് ബിജെപി ക്യാമ്പുകളിലെ ഇപ്പോഴത്തെ ആലോചന.
Post a Comment
0 Comments