Type Here to Get Search Results !

Bottom Ad

ഷാര്‍ജയില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍


കാസര്‍കോട് (www.evisionnews.co): ഷാര്‍ജയില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുഡ്ലു വിവേകാനന്ദ നഗറിലെ സുപ്രീം ബസ് ഡ്രൈവര്‍ ദാമോദരന്‍- താര ദമ്പതികളുടെ മകന്‍ ലോകേഷിനെ (26)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. മാതാവ് ബന്ധുവീട്ടിലും പിതാവ് ജോലിക്കും പോയതായിരുന്നു. മാതാവ് തിരിച്ചുവന്നപ്പോഴാണ് ലോകേഷിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗള്‍ഫിലേക്ക് മറ്റൊരു വിസയില്‍ തിരിച്ചുപോകാനിരിക്കുകയായിരുന്നു. സഹോദരിമാര്‍: രേഷ്മ, രമ്യ, രക്ഷ. ഏക ആണ്‍തരിയുടെ മരണം കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad