ഉദുമ (www.evisionnews.co): കേസുമായി ബന്ധമില്ലാത്തവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയെന്നും നിരപരാധിയെ കസ്റ്റഡിയിലെടുത്തുവെന്നും ആരോപിച്ച് കല്ല്യോട്ടെ അമ്മമാര്‍ നടത്തിയ പൊലീസ് സ്റ്റേഷന്‍ ഉപരോധം ഫലംകണ്ടു.പെരിയ ഇരട്ടക്കൊലപാതകത്തിന് ശേഷം പെരിയ, കല്ല്യോട്ട് ഭാഗങ്ങളിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളെ പിടികൂടുന്നതിന് ഇന്നലെ പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കേസുമായി ബന്ധമില്ലാത്ത കല്ല്യോട്ട് മാവിലാംകൈ ദാമോദരനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാരോപിച്ച് കല്ല്യോട്ടെ സ്ത്രീകള്‍ പൊലീസ് സ്റ്റേഷന്‍ വളയുകായായിരുന്നു. ദാമോദരനെ മൂന്ന് കേസുകളില്‍ ഉള്‍പ്പെടുത്തി റിമാണ്ട് ചെയ്യുന്നതിനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചുവരികയായിരുന്നു. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പൊലീസ് ഈനീക്കം ഉപേക്ഷിച്ചു. ആവശ്യമെങ്കില്‍ നോട്ടീസ് നല്‍കി വിളിച്ചുവരുത്തുമെന്നറിയിച്ച ശേഷമാണ് ദാമോദരനെ വിട്ടയച്ചത്.
കല്ല്യോട്ടെ പി.കെ ബേബി, രാജന്‍ ആയമ്പാറ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളിലും സ്ത്രീകള്‍ തനിച്ച് താമസിക്കുന്ന വീടുകളിലും പൊലീസ് റെയ്ഡ് നടത്തിയതായി മഹിളാ കോണ്‍ഗ്രസ് ആരോപിച്ചു. വനിതാ പൊലീസില്ലാതെ ബേക്കല്‍ സ്റ്റേഷനിലെ ഒരു എ.എസ്.ഐയുടെ നേതൃത്വത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയതെന്നും തനിച്ചായിരുന്ന കല്ല്യോട്ടെ നാരായണി പൊലീസിനെ കണ്ട് ഭയന്നോടിയെന്നും മഹിളാ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാരായണി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കി.
Post a Comment
0 Comments