കാസര്‍കോട് (www.evisionnews.co): ചൗക്കി ബദര്‍ മസ്ജിദിന് സമീപം വാടകവീട്ടില്‍ താമസിക്കുന്ന അഹമ്മദ് കുളങ്കര (55) ജീവനൊടുക്കിയതിന് പിന്നില്‍ ഉടമസ്ഥന്റെ പീഡനവും ഭീഷണിയുമാണെന്ന് മകളുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ ബന്ധുക്കള്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വീട് ഒഴിഞ്ഞ് പോകണമെന്നാവശ്യപ്പെട്ട് വീട്ടുടമസ്ഥന്‍ നിരന്തരം മാനസീകമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അടുത്ത മാസം ഏഴിന് നടക്കുന്ന തന്റെ മകളുടെ വിവാഹം വരെയെങ്കിലും വാടകവീട്ടില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചിരുന്നില്ല.
കാലെല്ല് പൊട്ടി പ്ലാസ്റ്ററിട്ടതിനാല്‍ ഒരാഴ്ചയായി മൂത്ത മകളുടെ വീട്ടിലായിരുന്നു അഹമ്മദും കുടുംബവും കഴിഞ്ഞിരുന്നത്. വീടൊഴിയാന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഞായറാഴ്ച വീട്ടിലെ സാധനങ്ങള്‍ മാറ്റാന്‍ അഹമ്മദും ഭാര്യയും മകളും വാടകവീട്ടിലെത്തിയത്. മൂന്ന് മണിയോടെ കയറുമായി ഇറങ്ങിയ അഹമ്മദിനോട് മകള്‍ കാര്യമന്വേഷിച്ചപ്പോള്‍ ടെമ്പോ വിളിക്കാന്‍ പോകുന്നുവെന്നായിരുന്നു പറഞ്ഞത്. അഞ്ച് മണിയായിട്ടും പിതാവിനെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പിതാവിനെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും ബന്ധുക്കല്‍ പറഞ്ഞു.
Post a Comment
0 Comments