കാസര്‍കോട് (www.evisionnews.co): കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ ചെമ്പിരിക്ക സി.എം അബ്ദുല്ല മൗലവിയുടെ വസതി സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് ഉണ്ണിത്താന്‍ സി.എം അബ്ദുല്ല മൗലവിയുടെ ചെമ്പരിക്കയിലെ വസതി സന്ദര്‍ശിച്ചത്.
ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ എം.സി ഖമറുദ്ധീന്‍, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് പ്രസിഡണ്ട് സാജിദ് മൊവ്വല്‍, ചെമ്മനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുള്ള എന്നിവര്‍ കൂടെയുണ്ടായിരുന്നു. ഖാസിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ സന്ദര്‍ശനം.
Post a Comment
0 Comments