കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗില്‍ നിന്നും ഒരുകൂട്ടം പ്രവര്‍ത്തകര്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ച് ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്നതായി വ്യാജപ്രചാരണം. മുസ്ലിം ലീഗ് സജീവപ്രവര്‍ത്തകനും സൈബര്‍ പോരാളിയുമായ റിയാസ് മാന്യയും ഇരുപതോളം ലീഗ് പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്നതായി വ്യാജപ്രചാരണം. ബദിയടുക്ക പഞ്ചായത്തിലെ മാന്യയിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേരുന്നതായാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ടുമറിക്കാനുള്ള രഹസ്യശ്രമം നടത്തുന്നതായും പ്രചാരണമുണ്ട്. ലീഗ് വിടുന്നതിന് മുന്നോടിയായി റിയാസ് മാന്യ ഡിവൈഎഫ്‌ഐ ഓഫീസില്‍ എത്തി ചര്‍ച്ചകള്‍ നടത്തിയതായും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ലീഗില്‍ നിന്നും രാജിവെച്ച് ഡിവൈഎഫ്‌ഐയില്‍ ചേരുമെന്ന് റിയാസ് പറഞ്ഞതായുമാണ് പ്രചാരണം.
വ്യാജ പ്രചാരണത്തിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് റിയാസ് മാന്യ. സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനും സൈബര്‍ രംഗത്തെ ലീഗിന്റെ കരുത്തുറ്റ പ്രചാരകനുമാണ് റിയാസ്. ഇത്തരം പ്രചാരണങ്ങള്‍ കൊണ്ട് തളര്‍ത്തനാവില്ലെന്നും അവസാന ശ്വാസം നിലക്കുംവരെ ലീഗില്‍ തന്നെയുണ്ടാകുമെന്നും പാര്‍ട്ടിയാണ് എന്റെ എല്ലാമെന്നും റിയാസ് മാന്യ പറഞ്ഞു.
Post a Comment
0 Comments