അബുദാബി (www.evisionnews.co): അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സേഫ് ലൈന്‍ പ്രെസെന്റ്‌സ് എ.എം ഗ്രൂപ്പ് ട്രോഫിക്ക് വേണ്ടിയുള്ള നാലാമത് അബുദാബി കാസ്രോട്ടാര്‍ സോക്കര്‍ ഫെസ്റ്റ്-19 കാസ്രോട്ടാര്‍ ഫാമിലി മീറ്റ് മദിനത്ത് സായിദ് സമ്മിറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് ഏപ്രില്‍ അഞ്ചിന് ഉച്ചക്ക് ശേഷം നടക്കുമെന്ന് കാസ്രോട്ടാര്‍ കൂട്ടായ്മ ചെയര്‍മാന്‍ സേഫ് ലൈന്‍ അബൂബക്കര്‍ കുറ്റിക്കോല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയിലെ പ്രഗത്ഭ എട്ടു ടീമുകള്‍ സോക്കര്‍ ഫെസ്റ്റില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ്മയുടെ ഫാമിലി മീറ്റ് വേറിട്ട ഒരനുഭവമായി മാറുമെന്നും ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ കൂടായ്മ പ്രസിഡണ്ട് മുഹമ്മദ് ആലംപാടി, സെഡ്.എ മൊഗ്രാല്‍, സാബിര്‍ ജര്‍മ്മന്‍, സേഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫിനാന്‍സ് കണ്‍ട്രോളര്‍ ശാഹുല്‍, കുവൈറ്റ് കാസര്‍കോട് പ്രവാസി അസോസിയേഷന്‍ ചെയര്‍മാന്‍ അബൂബക്കര്‍ സംബന്ധിച്ചു.
Post a Comment
0 Comments