കാസര്‍കോട് (www.evisionnews.co): കാസര്‍കോടിന്റെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ അബ്ബാസ് ചിരപരിചിതനായ അബ്ബാസ് മുതലപ്പാറ മത്സരം മതിയാക്കുന്നു. ഇനി യു.ഡി.എഫ് വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കും. ആറുതവണ പാര്‍ലമമെന്റ് മണ്ഡലത്തിലേക്കും അഞ്ചുതവണ നിയമസഭ മണ്ഡലത്തിലേക്കും രണ്ടുതവണ ജില്ലാ പഞ്ചായത്തിലേക്കും മത്സരിച്ചിരുന്നു. 1991 മുതല്‍ 2009വരെ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും 2014ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും മത്സരിച്ചു.
ഇക്കഴിഞ്ഞ നിയമസഭ മണ്ഡലത്തില്‍ ഉദുമയില്‍ സ്വതന്ത്ര സ്ഥാനാത്ഥിയായിരുന്നു. ഇപ്പോള്‍ യു.ഡി.എഫ് മുന്നണിയിലുള്ള ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. ഇനി മുതല്‍ പാര്‍ട്ടിയില്‍ ഉറച്ചുനിന്ന് യു.ഡി.എഫിനു വേണ്ടി പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം മുതലപ്പാറയിലാണ് താമസം, 56 വയസാണ്. കാസര്‍കോട്ടു നിന്നും പ്രസിദ്ധീകരിക്കുന്ന ഗസല്‍ വാര്‍ത്ത വാരികയുടെ പത്രാധിപരാണ്. പീപ്പിള്‍ ജസ്റ്റിസ് വെല്‍ഫയര്‍ ഫോറം ജില്ലാ കമ്മിറ്റി പ്രസിഡന്റ്് കൂടിയാണ്. നേരത്തെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി, പുഞ്ചിരി മുളിയാര്‍, മമ്മൂട്ടി വെല്‍െഫയര്‍ അസോസിയേഷന്‍ എന്നീ സംഘടനകളുടെ ഭാരവാഹിയായിരുന്നു.
Post a Comment
0 Comments