മേല്‍പറമ്പ് (www.evisionnews.co): കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ത്ഥിയും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഉദുമ മണ്ഡലം കണ്‍വീനറുമായ ഷഹബാസ് കോളിയാട്, സുഹൃത്ത് മേല്‍പറമ്പ് നടക്കാലിലെ ശ്രീജന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കട്ടക്കാലിലാണ് സംഭവം. കണ്ണൂരില്‍ നിന്നും കാസര്‍കോടേക്ക് വരികയായിരുന്ന മാരുതി റിറ്റ്‌സ് കാര്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടം നടന്ന സമയത്ത് ഇരുചക്രവാഹനത്തില്‍ എത്തിയ പോലീസുകാര്‍ നടത്തിയ പരിശോധനയില്‍ കാറില്‍ നിന്നും കഞ്ചാവ് കണ്ടെത്തി. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ജനറല്‍ ആസ്പത്രിയില്‍ ചികിത്സതേടി.
Post a Comment
0 Comments