ദേശീയം (www.evisionnews.co): തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ക്കായി സൈന്യത്തെ സോഷ്യല്‍ മീഡിയയിലൂടെ ഉപയോഗിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആദ്യവാളിന് ഇരയായി ഫേസ് ബുക്കും ബിജെപി എംഎല്‍എയും. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ എംഎല്‍എയും ബിജെപി നേതാവുമായ ഓം പ്രകാശ് ശര്‍മ ഫേസ് ബുക്കിലൂടെ ഷെയര്‍ ചെയ്ത വിംഗ് കമാന്‍ഡന്‍ അഭിന്ദന്‍ വര്‍ധമാനിന്റെ ചിത്രം നീക്കം ചെയ്യാന്‍ ഫേസ്ബുക്കിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യത്തോടെ ചട്ടങ്ങള്‍ ലംഘിച്ച്് നടത്തുന്ന പോസ്റ്ററുകളും വാര്‍ത്തകളും പൊതുജനങ്ങള്‍ക്ക് അറിയിക്കാനുളള ഇലക്ഷന്‍ കമ്മീഷന്‍ ആപ്പു വഴിയാണ് ഇക്കാര്യം കമ്മീഷന്റെ ശ്രദ്ധയില്‍പെട്ടത്.
Post a Comment
0 Comments