Type Here to Get Search Results !

Bottom Ad

കനിവ് മൂന്നാം വാര്‍ഷികം: ഹാഫിള് നൗഷാദ് ബാഖവി മാര്‍ച്ച് എട്ടിന് ചര്‍ളടുക്കയില്‍


കാസര്‍കോട് (www.evisionnews.co): കനിവ് സഹകരണ ചാരിറ്റി ചര്‍ളടുക്കയുടെ (കെ.എസ്.സി.സി) മൂന്നാം വാര്‍ഷിക പരിപാടി മാര്‍ച്ച് എട്ടിന് വൈകുന്നേരം ഏഴു മണിക്ക് ചര്‍ളടുക്ക ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കും. നീലേശ്വരം -ബേക്കല്‍ സംയുക്ത ജമാഅത്ത് ഖാസി ഇ.കെ മഹമൂദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കെ.എസ്.സി.സി പ്രസിഡണ്ട് റസാഖ് പെര്‍ള അധ്യക്ഷത വഹിക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയാകും. ഹാഫിള് നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണം നടത്തും. സയ്യിദ് എന്‍.പി.എം ഹാമിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ പ്രാര്‍ത്ഥന നടത്തും. അലി മീയാഡിപ്പള്ളം സ്വാഗതവും മൊയ്തീന്‍ സി.എ.കെ നന്ദിയും പറയും.

ടി.എം ശഹീദ് ബാംഗ്ലൂര്‍, മാഹിന്‍ കേളോട്ട്, അന്‍വര്‍ ഓസോണ്‍, ഖാദര്‍ മാന്യ, ഖയ്യൂം മാന്യ, എ.ബി കുട്ടിയാനം, അബൂഹന്നത്ത് കുഞ്ഞു മുഹമ്മദ് മൗലവി, ബഷീര്‍ ഫൈസി ചെറുകുന്ന്, ടി.ടി.മുഹമ്മദ് ബാഖവി, റഷീദ് ബെളിഞ്ചം, ശേഖാലി ഹാജി ഓട്ടിനടുക്ക, ഹമീദ് ഹാജി ചര്‍ളടുക്ക, ശബീര്‍ ദാരിമി, ജുനൈദ് ഫൈസി, മുഹമ്മദ് ദാരിമി, മൂസ മൗലവി ഉബ്രംഗള, അഷ്‌റഫ് അച്ചു നായന്മാര്‍മൂല, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, വൈ. അബൂബക്കര്‍ എതിര്‍ത്തോട്, മൂസ ഹാജി മാസ്തിക്കുണ്ട്, ഹനീഫ എരിയപ്പാടി, വൈ. മൊയ്തു തുടങ്ങിയ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മതരംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad