കാസര്‍കോട് (www.evisionnews.co): പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സുരേഷ് ഗോപി എം.പി സന്ദര്‍ശിച്ചു. കൃപേഷിന്റെ ഓലപ്പുര വീട്ടിലെത്തിയ സുരേഷ് ഗോപി അച്ഛന്‍ കൃഷ്ണനെ ആശ്വസിപ്പിച്ചു. നിന്ദ്യവും ഹീനവുമായ കൊലപാതകത്തിന്റെ ചുരുള്‍ അഴിക്കണമെന്നും അതിന് സി.ബി.ഐ അന്വേഷണം തന്നെ വേണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഐ.ജി ശ്രീജിത്ത് നല്ല ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തില്‍ വിശ്വാസമുണ്ടെന്നും എന്നാല്‍ ശ്രീജിത്തിനെ നിയോഗിച്ചവരിലാണ് വിശ്വാസമില്ലാത്തതെന്നും സുരേഷ് ഗോപി പറഞ്ഞു.
Post a Comment
0 Comments