മഞ്ചേശ്വരം (www.evisionnews.co): ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കുന്ന കാര്യം കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. മഞ്ചശ്വരത്ത് ഉപതെരഞ്ഞെടുപ്പ് ഉണ്ടായാല്‍ വീണ്ടും മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും പ്രാദേശിക നേതാക്കള്‍ക്ക് അവസരം നല്‍കണമെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുരേന്ദ്രന്‍ തന്റെ നിലപാട് അറിയിച്ചത്.
2011ലും 2016ലും മഞ്ചേശ്വരം മണ്ഡലത്തിലും 2009ലും 2014ല്‍ ലോക്‌സഭ കാസര്‍കോട് മണ്ഡലത്തിലുമായി നാല് തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു കെ. സുരേന്ദ്രന്‍. സംസ്ഥാനത്ത് തന്നെ ഏറെ ചര്‍ച്ചയായ കഴിഞ്ഞ മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് കെ സുരേന്ദ്രന്‍ മുസ്്‌ലിം ലീഗിലെ പി.ബി അബ്ദുല്‍ റസാഖിനോട് ദയനീയമായി പരാജയപ്പെട്ടത്. ഫലം ചോദ്യം ചെയ്ത് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതി പരിഗണനയിലായിരിക്കെയായിരുന്നു എം.എല്‍.എയുടെ വിയോഗം. എന്നാല്‍ മരണത്തിന് ശേഷവും കേസ് പിന്‍വലിക്കാന്‍ തയാറല്ലെന്ന നിലപാടിലായിരുന്നു സുരേന്ദ്രന്‍. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കേസ് പിന്‍വലിക്കാനുള്ള സാധ്യതയെ കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
Post a Comment
0 Comments