കാസര്‍കോട് (www.evisionnews.co): പെരിയ കല്യോട്ട് സി.പി.എം -കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ പരിക്കേറ്റ ഗുരുതര നിലയില്‍ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്ത് ലാല്‍ (21) മരിച്ചു.
ഞായറാഴ്ച രാത്രിയാണ് സംഭവം. കല്യോട്ട് നടന്ന ക്ഷേത്രോത്സവത്തിനിടെയാണ് സിപിഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ കല്യോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷ് (24) നേരത്തെ മരിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Post a Comment
0 Comments