ബദിയടുക്ക (www.evisionnews.co): പഡ്രെ കുംട്ടിക്കാന അര്‍ളിക്കട്ടയിലെ സുന്ദര (55)യെ കൊലപ്പെടുത്തിയ കേസില്‍ മകനടക്കം മൂന്നുപേര്‍ അറസ്റ്റില്‍. സുന്ദരയുടെ സഹോദരന്‍ ഈശ്വര നായക് (68), സുന്ദരയുടെ മകന്‍ ജയന്ത (28), ഈശ്വരനായകിന്റെ മകന്‍ പ്രഭാകര (37) എന്നിവരെയാണ് എ.എസ്.പി ശില്‍പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.
ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ സുന്ദര ഭാര്യയുമായി വഴക്കിലേര്‍പ്പെട്ടതായും അതിനിടെ സമീപത്തെ വീട്ടില്‍ നിന്നെത്തിയ ഈശ്വരനായകും പ്രഭാകരനും സുന്ദരയെ തള്ളിയിടുകയും തലക്ക് കവുങ്ങിന്‍ തടികൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് വിവരം. തളര്‍ന്നുവീണ സുന്ദരയെ ബന്ധുവിന്റെ ഓമ്നി വാനില്‍ പെര്‍ളയിലെ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. പരിക്ക് സാരമാണെന്നറിഞ്ഞതോടെ ആസ്പത്രിയില്‍ നിന്ന് വീട്ടിലെത്തിച്ചു. അതിനിടെയാണ് മരണപ്പെട്ടത്.
മകന്‍ ജയന്തയും മര്‍ദ്ദിക്കാന്‍ കൂട്ടുനിന്നുവെന്നും ചോദ്യംചെയ്യലില്‍ വ്യക്തമായി. മൃതദേഹം ധൃതിപിടിച്ച് സംസ്‌കരിക്കാനും തെളിവു നശിപ്പിക്കാനും സുന്ദരയുടെ ഭാര്യ കൂട്ടുനിന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തലക്കടിക്കാന്‍ ഉപയോഗിച്ച കവുങ്ങിന്‍ തടി കണ്ടെത്തി. ബദിയടുക്ക എസ്.ഐ മെല്‍വിന്‍ജോസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശിവദാസ്, മധുസൂദനന്‍, സി.പി.ഒമാരായ ശ്രീനാഥ്, മനോജ്, ഷാജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Post a Comment
0 Comments