കാസര്‍കോട് (www.evisionnews.co): മലപ്പുറത്ത് നിന്ന് കാസര്‍കോട്ടെത്തിയ ലോറിയിലെ ക്ലീനര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. കോട്ടക്കല്‍ വലിയപറമ്പ് പൂഞ്ഞാല്‍ കടവത്തെ കുഞ്ഞിമൊയ്തീന്റെ മകന്‍ മുഹമ്മദ് സുഹൈല്‍ (24) ആണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ മലപ്പുറം അരിക്കല്‍ ചങ്ക്വെട്ടിയിലെ ശിഹാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം അഹല്യ ബെഡ് കമ്പനിയില്‍ ജോലിചെയ്യുന്ന ഇരുവരും സ്ഥാപനത്തിലേക്കുള്ള സാധനങ്ങളുടെ ആവശ്യാര്‍ത്ഥം വെള്ളിയാഴ്ച രാവിലെയാണ് കാസര്‍കോട്ടേക്ക് പുറപ്പെട്ടത്.
പിറ്റേന്ന് ഇരുവരുടേയും ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലായതിനാല്‍ സ്ഥാപന ഉടമ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഡ്രൈവര്‍ സുഹൈലിന്റെ സഹോദരനെ ഫോണില്‍ വിളിച്ച് മരണവിവരം അറിയിക്കുന്നത്. മൂത്രമൊഴിക്കാനായി ലോറിയില്‍ നിന്നിറങ്ങിയപ്പോള്‍ വീണ് മരിച്ചതെന്നാണെന്നാണ് അറിയിച്ചത്. അതേസമയം കെ.എസ്.ടി.പി റോഡില്‍ വെച്ച് അടിപിടി കൂടുന്നത് കണ്ടതായി ചിലര്‍ പൊലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി. അവിവാഹിതനാണ് സുഹൈല്‍. മാതാവ്: സുഹ്റ. മുഹമ്മദ് ബഷീര്‍, ശിഹാബ്, ജുവൈരിയ, ഉമൈബ, ശുഹൈബ്, സുമയ്യ എന്നിവര്‍ സഹോദരങ്ങളാണ്.
Post a Comment
0 Comments