Type Here to Get Search Results !

Bottom Ad

ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

ചെര്‍ക്കള (www.evisionnews.co): ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നെല്ലിക്കട്ട അതൃക്കുഴി സ്വദേശികളായ സുനീഷ് (30), രശ്മി (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 14 എം 8780 നമ്പര്‍ ഹോണ്ട ബൈക്കാണ് അപകടത്തില്‍പെട്ടത്. ചെര്‍ക്കള- പാടി- എതിര്‍ത്തോട് റോഡില്‍ പാടി വളവിലാണ് അപകടം. 

ചെര്‍ക്കള ഭാഗത്തു നിന്നും എതിര്‍ത്തോട് ഭാഗത്തേക്ക് പോകുകയായിരുന്ന സുനീഷും ഭാര്യയും സഞ്ചരിച്ച ബൈക്കില്‍ എതിരെവന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം വരുത്തിയ കാര്‍ കണ്ടെത്താന്‍ വിദ്യാനഗര്‍ പോലീസ് ഈ ഭാഗത്തുള്ള സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച് വരികയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad