ദുബൈ (www.evisionnews.co): പൈക്ക- ചാത്തപ്പാടി മഹല്‍ ജമാഅത്ത് ജി.സി.സി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സൗഹൃദ സംഗമം ശ്രദ്ധേയമായി. ദുബൈ സഫ പാര്‍ക്കില്‍ നടന്ന സൗഹൃദ സംഗമത്തില്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്തു. വേറിട്ട പരിപാടികള്‍ കൊണ്ട് സംഗമം ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത മുഹൂര്‍ത്തമായി.
സൗഹൃദ സംഗമത്തില്‍ ദീര്‍ഘകാലം യു.എ.ഇ കമ്മിറ്റിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും പ്രയത്‌നിക്കുകയും ചെയ്ത സി.എച്ച് അബ്ദുല്ലക്കുഞ്ഞി മാഷിനും അബ്ദുല്‍ റഹ്മാന്‍ വോര്‍ക്കോളിനും ഉപഹാരം നല്‍കി. അബ്ദുല്ലക്കുഞ്ഞിക്കുള്ള ഉപഹാരം പ്രസിഡണ്ട് കമാല്‍ മല്ലവും ഇപ്പോള്‍ പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടില്‍പോയ അബ്ദുല്‍ റഹ്്മാന് വോര്‍ക്കോളിനുള്ള ഉപഹാരം നാട്ടിലെ ജമാഅത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് ഹാജിയും നല്‍കി ആദരിച്ചു. വിവിധയിനം മത്സരങ്ങള്‍ സൗഹൃദ സംഗമത്തിന് മാറ്റുകൂട്ടി.
ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ഈപ്രവാസ മണ്ണില്‍ ഇത്തരം കൂടിച്ചേരല്‍ അനിവാര്യമാണെന്നും സംഗമത്തില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു. നൗഫല്‍ ഹുദവിയുടെ പ്രാര്‍ത്ഥനയോടെ ആരംഭം കുറിച്ച സംഗമത്തില്‍ സെക്രട്ടറി ഹമീദ് ഗോവ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കമാല്‍ മല്ലം അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡ്ണ്ട് സി.എച്ച് അബ്ദുല്ലക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നൗഫല്‍ ഹുദവി ഉല്‍ബോധന ഭാഷണം നടത്തി. ബഷീര്‍ മാഷ് പൈക്ക, അബൂബക്കര്‍ സി.എച്ച്, കെ.എസ് കബീര്‍, സി.എച്ച് ഹക്കീം സംസാരിച്ചു. മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനം നല്‍കി. ട്രഷറര്‍ അനീസ് റഹ്്മാന്‍ ചാത്തപ്പാടി നന്ദിയും പറഞ്ഞു.
Post a Comment
0 Comments