Type Here to Get Search Results !

Bottom Ad

പിണറായി ഭരണത്തിനിടെ സംസ്ഥാനത്ത് നടന്നത് 20 രാഷ്ട്രീയ കൊലപാതകങ്ങള്‍: ഭൂരിഭാഗം കേസിലും സി.പി.എം പ്രതിസ്ഥാനത്ത്

WebDesk: Kasaragod

കാസര്‍കോട് (www.evisionnews.co): മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരളത്തില്‍ നടന്നത് 20 രാഷ്ട്രീയ കൊലപാതകങ്ങള്‍. 2016ല്‍ മേയ് മാസത്തിന് ശേഷം ഒമ്പതും 2017ല്‍ അഞ്ചും 2018ല്‍ നാലും 2019ല്‍ രണ്ടും കൊലപാതകങ്ങള്‍ നടന്നുവെന്നാണ് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഭൂരിഭാഗം കേസിലും പ്രതിസ്ഥാനത്ത് സി.പി.എം പ്രവര്‍ത്തകരെന്നാണ് കണക്ക്. കൊല്ലപ്പെട്ടവരിലേറെയും ബി.ജെ.പി പ്രവര്‍ത്തകരും. 

-2019ല്‍ 
കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവര്‍ കൊല്ലപ്പെട്ടു.

2018ല്‍
-എറണാകുളം സിറ്റിയില്‍ മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തി. പ്രതിസ്ഥാനത്ത് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍.
-ന്യൂ മാഹിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സിപിഎം.
-മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സിപിഎം.
-പേരാവൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് എസ്ഡിപിഐ.

2017ല്‍
-തിരുവനന്തപുരം ശ്രീകാര്യത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് ഡിവൈഎഫ്ഐ
-കൊല്ലം കടയ്ക്കലില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സി.പി.എം.
-ഗുരുവായൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സി.പി.എം.
-കണ്ണൂര്‍ ധര്‍മ്മടത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സി.പി.എം.
-പയ്യന്നൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സി.പി.എം.

2016ല്‍ (മേയ് മാസത്തിന് ശേഷം)
-കോട്ടയം ഈരാറ്റുപേട്ടയില്‍ സിപിഎമ്മില്‍നിന്ന് മാറിയ പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തി.
-പാലക്കാട് കസ്ബയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സി.പി.എം.
-കോഴിക്കോട് കുറ്റ്യാടിയിലും നാദാപുരത്തും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്ത് എസ്ഡിപിഐ സി.പി.എം പ്രവര്‍ത്തകര്‍
-ധര്‍മ്മടത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സിപിഎം.
-കൂത്തുപറമ്പില്‍ സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തി. പ്രതിസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകന്‍.
-പയ്യന്നൂരില്‍ സി.പി.എം പ്രവര്‍ത്തകനും ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്ത് ബിജെപി, സിപിഎം പ്രവര്‍ത്തകര്‍.
-കണ്ണൂര്‍ മുഴകുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കൊലപ്പെടുത്തി. പ്രതിസ്ഥാനത്ത് സി.പി.എം പ്രവര്‍ത്തകന്‍.




Post a Comment

0 Comments

Top Post Ad

Below Post Ad