Type Here to Get Search Results !

Bottom Ad

'ചെരുപ്പ്' സെല്‍ഫി ഷെയര്‍ ചെയ്തത് ആയിരങ്ങള്‍ ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്ന കുട്ടികളുടെ ചിത്രം വൈറലായി


കാസര്‍കോട് (www.evisionnews.co): സ്ലിപോന്‍സ് ചെരുപ്പ് കൊണ്ട് സെല്‍ഫി എടുക്കുന്ന ഒരുകൂട്ടം കുട്ടികളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. കൂട്ടം കൂടി നിന്ന് ചിരിച്ച് വളരെ സന്തോഷത്തോടെ സെല്‍ഫി എടുക്കാന്‍ നില്‍ക്കുന്നതുപോലെ പോസ് ചെയ്യുന്ന, കുട്ടിക്കാലത്തെ എല്ലാ കുസൃതികളും പുറത്തുകാട്ടുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. 

അഞ്ചു കുട്ടികളാണ് ചിത്രത്തിലുള്ളത്. ക്യാമറയല്ലെന്ന് അറിഞ്ഞിട്ടും മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കാന്‍ നില്‍ക്കുന്ന മട്ടിലാണ് കുട്ടികളുടെ നില്‍പ്പ്. നിഷ്‌കളങ്കമായ ചിരിയോടെ 'ചെരുപ്പ് സെല്‍ഫി'ക്ക് പോസ് ചെയ്യുന്ന കുട്ടികള്‍ ആളുകളുടെ സ്‌നേഹവും വാത്സല്യവും സ്വന്തമാക്കിയിരിക്കുകയാണ്. ചലച്ചിത്രതാരങ്ങളടക്കം ആയിരക്കണക്കിന് ആളുകളാണ് ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ അനുപം ഖേര്‍, സുനില്‍ ഷെട്ടി, ബൊമന്‍ ഇറാനി തുടങ്ങിയവരാണ് കുട്ടികളുടെ ഈ ചെരുപ്പ് സെല്‍ഫി ആരാധകരുമായി പങ്കുവച്ചത്. ആളുകള്‍ക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ അവര്‍ കാണിക്കാന്‍ തുടങ്ങിയെന്നാണ് ചിത്രത്തെക്കുറിച്ച് അനുപം ഖേര്‍ ട്വീറ്റ് ചെയ്തത്.

പണ്ട് കളിക്കാനായി ചിരട്ടയും കല്ലും മണ്ണുമൊക്കെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഇത് ന്യൂ ജനറേഷനാണ്. ഇവിടെ കല്ലും മണ്ണുമൊന്നും പോര. കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും വാഴുന്ന ഈ കാലത്ത് സെല്‍ഫി വിട്ട് കൊച്ചുപിള്ളേര്‍ക്ക് പോലും മറ്റൊരു ചിന്തയില്ലെന്നുംകൂടി തെളിയിക്കുകയാണ് ഈ ചിത്രം.

Post a Comment

0 Comments

Top Post Ad

Below Post Ad