കാസര്‍കോട് (www.evisionnews.co): കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയുടെ സ്വീകരണ പരിപാടിക്കിടെ കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ടിന് നേരെ കയ്യേറ്റശ്രമം. ചട്ടഞ്ചാലില്‍ വെച്ച് തിങ്കളാഴ്ച രാവിലെ നടന്ന ഉദുമ മണ്ഡലം സ്വീകരണ പരിപാടിയിലാണ് കുറ്റിക്കോലില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലിനെതിരെ കയ്യേറ്റശ്രമം നടത്തിയത്. കുറ്റിക്കോല്‍ മണ്ഡലം പ്രസിഡണ്ട് ഗോപിനാഥിനെ മാറ്റിയതില്‍ പ്രതിഷേധിച്ചാണ് സ്ത്രീകളടങ്ങുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി.സി.സി പ്രസിഡണ്ടിനെ തടഞ്ഞത്. ഇതേതുടര്‍ന്ന് ഏറെനേരം വാക്കേറ്റമുണ്ടായി.
Post a Comment
0 Comments