Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് ലക്ഷങ്ങളുടെ പാന്‍മസാല പിടികൂടി: മൂന്നു ഉത്തരേന്ത്യക്കാര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ലക്ഷങ്ങളുടെ പാന്‍മസാലകളും ലഹരി മിഠായികളും പാക്കിംഗ് യന്ത്രവുമായി മൂന്നു ഉത്തരേന്ത്യക്കാരെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കോട്ടച്ചേരി റഹ്്മത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന് പിറകില്‍ ശ്രമിക് ഭവന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് പൊലീസ് ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സ് നിരീക്ഷണത്തിലായിരുന്നു. ബുധനാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് എസ്‌ഐ എ സന്തോഷ്‌കുമാറും സംഘവും ക്വാര്‍ട്ടേഴ്‌സിലെത്തി വാതില്‍ തട്ടിയെങ്കിലും തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടിപൊളിച്ച് അകത്തുകടന്നാണ് പാന്‍ ഉല്‍്പ്പന്നങ്ങള്‍ പിടികൂടിയത്. 

ഉത്തരേന്ത്യയിലെ ഖോരക്പൂര്‍ സ്വദേശികളായ ദീപക് (21), പ്രമോദ് (35), ദീപക് (19) എന്നിവരെ പിടികൂടി. ഇതിനിടയില്‍ ഇവരുടെ കൂടെയുണ്ടായിരുന്ന ഉത്തരേന്ത്യന്‍ സ്വദേശി ധനിറാം ക്വാര്‍ട്ടേഴ്‌സിന്റെ പിറകു വശത്ത് കൂടി ഓടിരക്ഷപ്പെട്ടു. ചാക്കുകളില്‍ കെട്ടിനിറച്ച കെട്ടുകണക്കിന് പാക്കറ്റ് പാന്‍ ഉല്‍പ്പന്നങ്ങള്‍, പാന്‍ മസാല ഉണ്ടാക്കാനുള്ള അടക്ക, പുകയില തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍, ലഹരി മിഠായികള്‍, പാന്‍മസാല പാക്ക് ചെയ്യുന്നതിനുള്ള ഉപകരണം തുടങ്ങിയവയാണ് പിടികൂടിയത്. ഇതിന് ലക്ഷങ്ങള്‍ വിലവരുമെന്ന് പൊലീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad