(www.evisionnews.co) കേന്ദ്ര സര്‍ക്കാരും പശ്ചിമ ബംഗാളും തമ്മില്‍ സി.ബി.ഐ- പൊലീസ് വടംവലിയില്‍ ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വ്യാജ ചിത്ര പ്രചരണവുമായി സംഘപരിവാര്‍. ബിജെപി സര്‍ക്കാര്‍ ജനാധിപത്യ വ്യവസ്ഥകളെ തകര്‍ക്കുകയാണെന്നാരോപിച്ച് മമതാ ബാനര്‍ജി സത്യാഗ്രസമരമിരിക്കുകയും സി.ബി.ഐ-പൊലീസ് പോരിന്് വന്‍ വാര്‍ത്താ പ്രാധാന്യം കൈവരികയും ചെയ്തതോടെയാണ് സംഘപരിവാര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ മോദിയുടെ ജനസ്വാധീനം എന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.
ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പശ്ചിമ ബംഗാളില്‍ ഒരു റാലിക്കെത്തിയ മോദിയെ സ്വീകരിക്കാനായി പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിചേര്‍ന്നപ്പോള്‍ എന്ന രീതിയിലാണ് വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഈ മാസം ഫെബ്രുവരി രണ്ടിനാണ് മോദി ബംഗാളിലെ പര്‍ഗനാസ് ജില്ലയില്‍ റാലിക്കെത്തിയത്. ഈ റാലിയുടേതെന്ന് പറഞ്ഞാണ് സംഘപരിവാര്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള മാധ്യമങ്ങള്‍ മോദിയുടെ ജനസ്വാധീനത്തെ കുറിച്ച് ഈ ചിത്രങ്ങള്‍ കണ്ട് വാര്‍ത്തകള്‍ നല്‍കിയിരുന്നു. എന്നാല്‍, ഇന്ത്യ ടുഡേ നടത്തിയ ഫാക്ട് ചെക്കിലാണ് സംഘപരിവാറിന്റെ കള്ളി പൊളിഞ്ഞത്. ഫെബ്രുവരി മൂന്നിനാണ് ഗോധി വിജയ് എന്നയാള്‍ ബംഗാളിലെത്തിയ മോദിക്ക് ജനത്തിരക്ക് കൊണ്ട് പലതവണ പ്രസംഗം നിര്‍ത്തിവെച്ച് അഡ്ജസ്റ്റ് ചെയ്യൂ എന്ന പറയേണ്ടി വന്നു എന്ന കുറിപ്പോടെ ഈ ചിത്രങ്ങള്‍ ഫെയ്സുബുക്കില്‍ പങ്കുവെച്ചത്.
ഈ പോസ്റ്റ് പിന്നീട് ഹിന്ദു സാമ്രാജ്യ എന്ന ഒരു ലക്ഷത്തിലധികം അംഗങ്ങളുള്ള പേജിലേക്ക് മറ്റൊരാള്‍ ഷെയര്‍ ചെയ്തതോടെയാണ ചിത്രങ്ങള്‍ വൈറലായത്. എന്നാല്‍ റിവേഴ്സ് സെര്‍ച്ചില്‍ ചിത്രത്തിന്റെ യഥാര്‍ത്ഥ ഉറവിടം ഇന്ത്യ ടുഡേ കണ്ടെത്തുകയായിരുന്നു. ആദ്യത്തെ ചിത്രം 2014 ഫെബ്രുവരി അഞ്ചിനാണ് ഇന്റര്‍നെറ്റില്‍ എത്തിയത്. ഈ ചിത്രത്തിന് മോദിയുടെ കൊല്‍ക്കത്ത റാലിക്കെത്തിയ ജനക്കൂട്ടം എന്ന തലക്കെട്ടോടെയാണ് സംഘപരിവാര്‍ അനുകൂല ചാനലുകള്‍ വാര്‍ത്ത നല്‍കിയത്. രണ്ടാമത്തെ ചിത്രം 2013 നവംബര്‍ 17നാണ് എടുത്തതാണെന്നും തെളിഞ്ഞു. മൂന്നാം ചിത്രം മോദിയുടെ തന്നെ സ്വന്തം വെബ്സൈറ്റില്‍ 2017ല്‍ വന്നതാണന്നും കണ്ടെത്തി. ഈ ചിത്രങ്ങളെല്ലാം മോദിയുടെ ബംഗാള്‍ റാലിയുമായി ബന്ധപ്പെട്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെടുന്നത്. എന്നാല്‍, ഇതില്‍ ഏത് ചിത്രവും അതുമായി യാതൊരുവിധ ബന്ധവുമില്ലെന്നാണ് തെളിയുന്നത്.
Post a Comment
0 Comments