കാസര്‍കോട് (www.evisionnews.co): പെരിയ ഇരട്ടക്കൊലക്കേസുമായി പാര്‍ട്ടിക്ക് ബന്ധമൊന്നുമില്ലെന്ന് സംസ്ഥാന നേതൃത്വം ആവര്‍ത്തിച്ചു പറയുമ്പോള്‍ പുതിയ വെളിപ്പെടുത്തലുമായി കേസില്‍ അറസ്റ്റിലായ സിപിഎം നേതാവ് എ. പീതാംബരന്റെ ഭാര്യ രംഗത്ത്. പാര്‍ട്ടി അറിയാതെ പീതാംബരന്‍ കൊലപാതകം ചെയ്യില്ലെന്ന് മജ്ഞു ഉറപ്പിച്ചുപറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് പീതാംബരനെന്നും കൊല ചെയ്തിട്ടുണ്ടെങ്കില്‍ അതു പാര്‍ട്ടിയുടെ നിര്‍ദ്ദേശം അനുസരിച്ച് മാത്രമായിരിക്കുമെന്നും മജ്ഞു ആരോപിച്ചു. നേരത്തേ പീതാംബരന്‍ ഉള്‍പ്പെട്ടിട്ടുള്ള അക്രമങ്ങളില്‍ പ്രതിയായത് പാര്‍ട്ടിക്കു വേണ്ടിയാണെന്നും മജ്ഞു പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് അടുത്തതിനാലണ് പാര്‍ട്ടി പാതാംബരനെ തള്ളിപ്പറയുന്നതെന്നാണ് മകള്‍ വേദികയുടെ ആരോപണം. കൊലപാതകം നടന്നത് പാര്‍ട്ടിയുടെ അറിവോടെയാണെന്ന കാര്യം ഉറപ്പാണെന്നും വേദിക പറഞ്ഞു. മുഴുവന്‍ കുറ്റവും പാര്‍ട്ടിക്ക് തന്നെയാണെന്നും മകള്‍ കൂട്ടിച്ചേര്‍ത്തു. പീതാംബരന്റെ കുടുംബം പാര്‍ട്ടിയെ തള്ളി രംഗത്തെത്തിയതോടെ സി.പി.എം പ്രതിക്കൂട്ടിലായിരിക്കുകയാണ്.
Post a Comment
0 Comments