കാഞ്ഞങ്ങാട് (www.evisionnews.co): പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ടൈലര്‍ രമേശന്റെ വീട്ടില്‍ നിന്നും കളവുപോയ 25 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീട്ടുപറമ്പിലെ തെങ്ങിന്‍ ചുവട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വ്യഴാഴ്ച രാവിലെ രമേശന്റെ ഭാര്യ സീമയാണ് മോഷണം പോയ ബാഗ് വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടത്. പരിശോധിച്ചപ്പോള്‍ മോഷണംപോയ മുഴുവന്‍ സ്വര്‍ണാഭരണങ്ങളും ബാഗിനകത്ത് കണ്ടെത്തി. സ്വര്‍ണാഭരണങ്ങള്‍ തിരിച്ചുകിട്ടിയ വിവരം വീട്ടുടമ ഉടന്‍ ഹോസ്ദുര്‍ഗ് പൊലിസില്‍ അറിയിച്ചു.
എസ്.ഐ എ സന്തോഷ് കുമാറും സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത സ്വര്‍ണാഭരണങ്ങള്‍ കോടതിയില്‍ ഹാജരാക്കും. സ്വര്‍ണാഭരണ കളവുമായി ബന്ധപ്പെട്ട് ഒഴിഞ്ഞവളപ്പ് പ്രദേശത്തുള്ളവരെ ഫിംഗര്‍ ടെസ്റ്റിനായി വിളിപ്പിച്ച സാഹചര്യത്തിലാണ് മോഷണംപോയ സ്വര്‍ണം തിരികെ കിട്ടിയിരിക്കുന്നത്. സ്വര്‍ണം തിരികെ കിട്ടിയെങ്കിലും മോഷ്ടാവിനായി പൊലിസ് തിരച്ചില്‍ തുടരുന്നുണ്ട്. രമേശന്റെ വീടിന് മുന്നിലെ തെരുവു വിളക്കിന്റെ ഫ്യൂസ് ഊരിമാറ്റി പ്രദേശം ഇരുട്ടിലാക്കിയതായി വ്യക്തമായിട്ടുണ്ട്.
പടന്നക്കാട് നടന്ന സര്‍വകശാല കലോത്സവം കണ്ട് തിരികെ വന്നവര്‍ 1.15ന് തെരുവു വിളക്ക് കത്തുന്നതായി കണ്ടിരുന്നു. ഇതിനു ശേഷമാണ് തെരുവ് വിളക്ക് കെടുത്തി മോഷ്ടാവ് വീട്ടില്‍ കയറിയതെന്ന് സംശയമുണ്ട്. വീടും പരിസരവും നന്നായി അറിയാവുന്ന ആളാണ് മോഷണം നടത്തിയതെന്നും പൊലിസിന് സംശയമുണ്ട്.
Post a Comment
0 Comments