കാസര്‍കോട് (www.evisionnews.co): മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ സ്മരണയ്ക്കായി ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സോക്കര്‍ ലീഗ് ടൂര്‍ണമെന്റ് ഫെബ്രുവരി 22ന് വൈകിട്ട് അഞ്ച് മണിക്ക് ദുബൈ ഖിസൈസ് ടാര്‍ജറ്റ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടക്കും. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള പ്രവാസികളായ ഫുട്‌ബോള്‍ കളിക്കാര്‍ക്ക് അവസരം നല്‍കുകയും കാരുണ്യ സേവന പ്രവര്‍ത്തനവുമാണ് ടൂര്‍ണമെന്റിന്റെ ലക്ഷ്യം.
ചെര്‍ക്കളം അബ്ദുല്ലയുടെ നാമേധയത്തില്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നു. വേനല്‍ കാലത്ത് നമ്മുടെ നാട് ഓരോ വര്‍ഷങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടുവരികയാണ്. കാലാവസ്ഥ വ്യതിയാനം കാരണം ഈവര്‍ഷം നേരത്തെ തന്നെ പല പ്രദേശങ്ങളിലും ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഫുട്‌ബോള്‍ ടൂര്‍ണമെന്റിലൂടെ സമാഹരിക്കുന്ന തുക കുടിവെള്ള പദ്ധതിക്ക് വേണ്ടി വിനിയോഗിക്കാനാണ് പരിപാടി സംഘടിപ്പിക്കുന്നത്. മണ്ഡലത്തിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
മാനസിക,ശാരീരികവെല്ലുവിളികള്‍നേരിടുന്നവിദ്യാര്‍ത്ഥികള്‍പഠിക്കുന്നപെരിയമഹാത്മാ ബഡ്സ് സ്‌കൂളില്‍പദ്ധതിയുടെആദ്യഘട്ടമായികുഴല്‍കിണര്‍നിര്‍മിച്ചുനല്‍കിയിരുന്നു. സോക്കര്‍ ലീഗിനോടനുബന്ധിച്ച് പ്രവാസ ലോകത്തെ കാസര്‍കോട് നിവാസികളുടെ കുടുംബ സംഗമം കാസ്രോടിയന്‍ മെഗാ മീറ്റ് നടക്കും. പ്രവാസ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിക്കും. പത്രസമ്മേളനത്തില്‍ ദുബൈ കെഎംസിസി ജില്ലാ ട്രഷറര്‍ ടി.ആര്‍ ഹനീഫ, വൈസ് പ്രസിഡണ്ട് റഷീദ് ഹാജി കല്ലിങ്കാല്‍, യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബാവിക്കര, ദുബൈ കെ.എം.സി.സി മണ്ഡലം ട്രഷറര്‍ സി.എ ബഷീര്‍ പള്ളിക്കര, പള്ളിക്കര പഞ്ചായത്ത് ജനല്‍ സെക്രട്ടറി ഹഖീര്‍ ചെരുമ്പ സംബന്ധിച്ചു.
Post a Comment
0 Comments