കാഞ്ഞങ്ങാട് (www.evisionnews.co): കഴിഞ്ഞ ദിവസം മഡിയനില്‍ കാറും ഓട്ടോ റിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ മുന്‍ പ്രവാസി മരണത്തിന് കീഴടങ്ങി. പള്ളിക്കര പൂച്ചക്കാട് അരയാല്‍ തറയിലെ മുഹമ്മദ് കുഞ്ഞിയാ (62)ണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 6.30 മണിയോടെയാണ് അന്ത്യം.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ കാസര്‍കോട്- കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിലാണ് അപകടമുണ്ടായത്. സ്‌കൂട്ടറിന് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു മുഹമ്മദ് കുഞ്ഞി. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മുഹമ്മദ് കുഞ്ഞിയുടെ ബന്ധു മുസമ്മിലിനും (21) ഗുരുതരമായി പരിക്കുണ്ട്. മുസമ്മില്‍ മംഗളൂരു സഞ്ജീവനി ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ സൗത്ത് ചിത്താരിയിലെ അബ്ദുല്‍ ഖാദര്‍ (50), ഇല്യാസ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഷരീഫയാണ് മരിച്ച മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ. മക്കളില്ല. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, ഹസൈനാര്‍ ഹാജി, ബീഫാത്തിമ, ഖദീജ, ഹാജറ, ഉമ്മുകുല്‍സു, പരേതരായ നഫീസ, ആയിഷാബി.
Post a Comment
0 Comments