ചെര്‍ക്കള (www.evisionnews.co): ഇന്ദിരാനഗര്‍ കൊര്‍ദോവ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ കിക്കോഫ്-19 സമാപിച്ചു. ക്ലബ് ഫുട്‌ബോള്‍ ഫാന്‍സുകള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ പി.എസ്.ജി ഫാന്‍സ് ജേതാക്കളായി. ജുവന്റസ് ഫാന്‍സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. കൊര്‍ദോവ ഗ്രൂപ്പ് ഓഫ് എജുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ് ഉദ്ഘാടനം ചെയ്തു. ഡയരക്ടര്‍ എംഎനജീബ്, ലാല്‍ കൃഷ്ണ, വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരാവാഹികളായ സഹീര്‍ ചാല, ഹസീബ് മൊഗ്രാല്‍, നഹീമുദ്ദീന്‍ ചെമ്മനാട്, അഖ്‌ലസ് ആലംപാടി, തബ്‌സീര്‍, മുഹമ്മദ് ഷാഫി സംബന്ധിച്ചു.
Post a Comment
0 Comments