വിദ്യാനഗര്‍ (www.evisionnews.co): വാഹനാപകടത്തില്‍ മരിച്ച എസ്എഫ്‌ഐ നേതാവ് അഹമ്മദ് അഫ്‌സലിന്റെ സ്മരണയ്ക്കായി ഈവാകമരച്ചോട്ടില്‍ ഫേസ്ബുക്ക് കൂട്ടായ്മ ഏര്‍പ്പെടുത്തിയ അഹമ്മദ് അഫ്‌സല്‍ എക്‌സലന്‍സി അവാര്‍ഡ് സാംസ്‌കാരിക പ്രവര്‍ത്തകനും നാടന്‍പാട്ട് കലാകാരനുമായ ടി.ആര്‍ ശ്രീരാജിന് സമ്മാനിച്ചു. പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം വിദ്യാനഗര്‍ അന്ധവിദ്യാലയത്തില്‍ നടന്ന പരിപാടിയില്‍ ദേശാഭിമാനി സീനിയര്‍ സബ് എഡിറ്ററും അഫ്‌സലിന്റെ സഹോദരനുമായ ഹാഷിം കൈമാറി.
കലാ-സാംസ്‌കാരിക-സാമൂഹിക രാഷ്ട്രിയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെയാണ് അഹമ്മദ് അഫ്‌സല്‍ എക്‌സലന്‍സി അവാര്‍ഡിനായി പരിഗണിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് അഫ്സല്‍ അനുസ്മരണം നടന്നു. ജോബു കള്ളാര്‍ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി വൈശാഖ്, നസ്രുദീന്‍ മലങ്കര, എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് വിനോദ് പനയാല്‍,പ്രജിത്ത് ഉലൂജി,ശിവന്‍ ചുരിക്കോട്,വിഷ്ണുപ്രസാദ് പുത്തന്‍വീട്ടില്‍ എന്നിവര്‍ സംസാരിച്ചു. ജിതിന്‍ കുണ്ടംകുഴി സ്വാഗതവും ശ്രീനേഷ് ബാവിക്കര നന്ദിയും പറഞ്ഞു.
Post a Comment
0 Comments