കാസര്‍കോട് (www.evisionnews.co): താന്‍ ആക്രമിക്കപ്പെട്ടിട്ടും പാര്‍ട്ടി കേസ് ഗൗരവത്തോടെ എടുക്കാത്തതിനെ തുടര്‍ന്നുണ്ടായി നിരാശയാണ് പെരിയ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കേസില്‍ പിടിയിലായ പാര്‍ട്ടി പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്റെ മൊഴി. കൃപേഷും ശരത് ലാലും പെരിയയില്‍ തന്നെ ആക്രമിച്ച വിഷയം പാര്‍ട്ടിയില്‍ പരാതിയായി പറഞ്ഞിട്ടും നടപടിയുണ്ടാവാത്തതാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പീതാംബരന്റെ മൊഴി.
പ്രതികള്‍ കഞ്ചാവിന്റെ ലഹരിയിലായിരുന്നുവെന്നും മൊഴിയില്‍ പറയുന്നുണ്ട്. എന്നാല്‍ മൊഴി പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. പരാതി പറഞ്ഞിട്ടും ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും കിട്ടാതായതോടെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. പെരിയയില്‍ ആക്രമിക്കപ്പെട്ട പീതാംബരനെ കൈ ഒടിഞ്ഞ നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചിരുന്നത്. സംഭവത്തില്‍ ശരത് ലാല്‍ റിമാന്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. എന്നാല്‍ കൃപേഷ് അടക്കമുള്ളവര്‍ക്കെതിരെ കേസ് വേണമെന്നായിരുന്നു പീതാംബരന്റെ ആവശ്യം. അന്വേഷണത്തില്‍ കൃപേഷ് ആക്രമിച്ചിട്ടില്ലെന്നും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നുവെന്നുമായിരുന്നു പൊലീസിന് വിവരം ലഭിച്ചു.
Post a Comment
0 Comments