കണ്ണൂര്‍ (www.evisionnews.co): എം.എസ്.എഫ് തള്ളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ സി.ബി.ഐ കൊലക്കുറ്റം ചുമത്തി. തലശ്ശേരി കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. 302, 120ബി വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2012 ഫെബ്രുവരി 20ന് ഷുക്കൂറിനെ പാര്‍ട്ടി കോടതിയുടെ ആസൂത്രണത്തിന്റെ ഭാഗമായി കൊലപ്പെടുത്തിയത്. പി. ജയരാജനെ കാര്‍ തടഞ്ഞ് അക്രമിച്ചെന്നാരോപിച്ച് ഷുക്കൂറിനെ തടഞ്ഞുവെക്കുകയായിരുന്നു. പി. ജയരാജനും രാജേഷും കൈരളി ടി.വിയുടെ മാധ്യമ സംഘത്തോടൊപ്പം ആസൂത്രിതമായാണ് അരിയില്‍ പ്രദേശത്തെത്തിയത്. ഒരാളെ ഇടിച്ചിട്ട് നിര്‍ത്താതെപോയ ജയരാജന്റെ വാഹനം നാട്ടുകാര്‍ തടഞ്ഞതിനെ ലീഗുകാര്‍ കൊല്ലാന്‍ ശ്രമിച്ചെന്നാണ് ജയരാജനും സി.പി.എമ്മും പ്രചരിപ്പിച്ചത്. ഇതില്‍ ഒരു പങ്കുമില്ലാത്ത ഷുക്കൂറിനെ ജയരാജന്റെ നിര്‍ദേശ പ്രകാരം തടഞ്ഞുവെച്ച് വിചാരണ നടത്തി കൊലപ്പെടുത്തുകയായിരുന്നു.
Post a Comment
0 Comments