ഉദുമ (www.evisionnews.co): അബൂദാബി കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റി ഉദുമ മുക്കുന്നോത്തെ മുബിന്‍ എന്ന കുട്ടിയുടെ ചികിത്സയ്ക്കുള്ള ധനസഹായം മുക്കുന്നോത്ത് ശാഖാ ഓഫീസില്‍ നടന്ന ചടങ്ങില്‍ അബൂദാബി കാസര്‍കോട് ജില്ലാ കെ.എം.സി.സി സെക്രട്ടറി അനീസ് മാങ്ങാട് ബന്ധുക്കള്‍ക്ക് കൈമാറി. യോഗം എം.എച്ച് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ആബിദ് നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. ഹമീദ് മാങ്ങാട്, കെ.എ മുഹമ്മദലി, സത്താര്‍ മുക്കുന്നോത്ത്, കരീം നാലാംവാതുക്കല്‍, അഷ്‌റഫ് പള്ളം, ഖാദര്‍ ഉദുമ, കെ.എസ് ഉബൈദ്, ഹംസ ദേളി, അബ്ദുല്‍ റഹ്മാന്‍ നാലാംവാതുക്കല്‍ പ്രസംഗിച്ചു. സാദാത്ത് മുക്കുന്നോത്ത് സ്വാഗതവും ഹനീഫ മുക്കുന്നോത്ത് നന്ദിയും പറഞ്ഞു.
Post a Comment
0 Comments