മഞ്ചേശ്വരം (www.evisionnews.co): പിതാവിന്റെ കൂടെ ബൈക്കില്‍ പോവുകയായിരുന്ന നാലു വയസുകാരന് വെട്ടേറ്റ സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. മംഗല്‍പാടി ചെറുഗോളിയിലെ നുഅ്മാനെ (23)യാണ് മഞ്ചേശ്വരം എസ്.ഐ രവിയും സംഘവും അറസ്റ്റു ചെയ്തത്. കലന്തര്‍ അടക്കം മറ്റു മൂന്നു പ്രതികളെ കേസില്‍ ഇനി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് സോങ്കാല്‍ അമ്പാറില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അബ്ദുല്‍ റഹ്മാന് നേരെ കാറിലെത്തിയ സംഘത്തിന്റെ അക്രമമുണ്ടായത്. അബ്ദുല്‍ റഹ്മാനൊപ്പമുണ്ടായിരുന്ന മകന്‍ അബ്ദുല്‍ ഗഫൂറിനാണ് വെട്ടേറ്റത്. കൈക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അംഗണ്‍വാടിയില്‍ നിന്ന് ഗഫൂറിനെ കൂട്ടി മടങ്ങുന്നതിനിടെയാണ് അബ്ദുല്‍ റഹ്മാനു നേരെ അക്രമമുണ്ടായത്. അറസ്റ്റിലായ നുഅ്മാനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Post a Comment
0 Comments