കാസര്‍കോട് (www.evisionnews.co): റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറിയിടിച്ച് എരിയാല്‍ സ്വദേശി മരിച്ചു. എരിയാല്‍ ചേരങ്കൈയിലെ സി.എച്ച് മുഹമ്മദ് കുഞ്ഞി (67)യാണ് മരിച്ചത്. എരിയാല്‍ ഇവൈസിസി ക്ലബിന് സമീപം ചൊവ്വാഴ്ച രാത്രി 7.15 മണിയോടെയാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടം വരുത്തിയത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞിയെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Post a Comment
0 Comments