കാഞ്ഞങ്ങാട് (www.evisionnews.co): സഹോദരിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്ടു ദിവസം മുമ്പ് കുവൈറ്റില്‍ നിന്നും നാട്ടിലെത്തിയ യുവാവ് കാറിടിച്ച് മരിച്ചു. മാണിക്കോത്തെ പരേതനായ കുഞ്ഞിരാമന്‍- ജാനകി ദമ്പതികളുടെ മകന്‍ അനില്‍കുമാറാ (37)ആണ് കഴിഞ്ഞ ദിവസം രാത്രി 9.30മണി യോടെ മാണിക്കോത്ത് കെ.എസ്.ടി.പി റോഡില്‍ കാറിടിച്ച് മരിച്ചത്.
വിവാഹത്തിന് ശേഷം തിങ്കളാഴ്ച രാത്രി സഹോദരിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ച് റോഡിന് എതിര്‍ വശത്തുള്ള സ്വന്തം വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ചിത്താരി ഭാഗത്ത് നിന്നും അമിത വേഗതയില്‍ വന്ന കെ.എല്‍ 59 ടി 5483 നമ്പര്‍ കാര്‍ അനില്‍ കുമാറിനെ ഇടിച്ചു വീഴ്ത്തിയത്. അനില്‍കുമാറിന്റെ കൈയിലുണ്ടായിരുന്ന ഇളയ മകന്‍ അമല്‍ അപകടത്തിനിടയില്‍ കൈയില്‍ നിന്നും പിടിവിട്ട് റോഡിലേക്ക് തെറിച്ചുവീണ് കുട്ടിക്ക് സാരമായി പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ അനില്‍ കുമാറിനെ നിലഗുരുതരമായതിനാല്‍ മംഗലാപുരം ആസ്പത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. നീതുവാണ് അനില്‍കുമാറിന്റെ ഭാര്യ. മൂത്ത മകന്‍ അനീഷ് കാഞ്ഞങ്ങാട് വിവേകനന്ദ വിദ്യാലയത്തിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
Post a Comment
0 Comments