നീലേശ്വരം (www.evisionnews.co): നീലേശ്വരം മുനിസിപ്പല്‍ എം.എസ്.എഫ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ബാസിത്തിനെ ഒരു സംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. പരിക്കേറ്റ ബാസിത്ത് ആസ്പത്രിയില്‍ ചികിത്സയിലാണ്. ഓര്‍ച്ച പ്രദേശത്ത് മുസ്്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും വളര്‍ച്ചയില്‍ വീരളിപൂണ്ട സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍. അക്രമത്തിനെതിരെ തൃക്കരിപ്പൂര്‍ മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ട് റഫീഖ് കോട്ടപ്പുറം, നീലേശ്വരം മുനിസിപ്പല്‍ മുസ്്‌ലിം ലീഗ് പ്രസിഡണ്ട് സി.കെ.കെ മാണിയൂര്‍, ജനറല്‍ സെക്രട്ടറി ഇബ്രാഹിം പറമ്പത്ത്, ഫുഹാദ് ഹാജി ഓര്‍ച്ച എന്നിവര്‍ പ്രതിഷേധിക്കുകയും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മുന്നറിയിപ്പും നല്‍കി.
Post a Comment
0 Comments