കാസര്‍കോട് (www.evisionnews.co): ജനമൈത്രി പോലീസ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ പ്രൈംലൈഫ് ഹെല്‍ത്ത് മാളില്‍ സംഘടിപ്പിച്ച കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് കാസര്‍കോട് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് മാള്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.ബി യൂസഫ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എ.കെ മൊയ്തീന്‍ കുഞ്ഞി, കുടുംബശ്രീ സി.ഡി.എസ് മെമ്പര്‍ സറീന, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് സലീം, എ.എസ്.ഐ വേണുഗോപാലന്‍, ഹെല്‍ത്ത് മാള്‍ മാനേജിംഗ് പാര്‍ട്ണര്‍മാരായ മഹമൂദ് ബന്തിയോട്, കെ.പി അബൂയാസര്‍, മുഹമ്മദ് ഫൈസല്‍ സംബന്ധിച്ചു.
ബോധവല്‍ക്കരണ ക്ലാസില്‍ മൂത്രാശയ കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍, ബ്രെസ്റ്റ് കാന്‍സര്‍, വായയിലെ കാന്‍സര്‍, ശ്വാസകോശ കാന്‍സര്‍ എന്നീ വിവിധതരം കാന്‍സറുകളെ കുറിച്ച് മംഗലാപുരത്തെ പ്രശസ്ത കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ദരായ ഡോ. അത്യമാന്‍, ഡോ. സന്തോഷ് റാവു, യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് സലീം, പാത്തോളജിസ്റ്റ് ഡോ. സാഹിദ അബൂബക്കര്‍ ക്ലാസെടുത്തു. കുറഞ്ഞ നിരക്കില്‍ കാന്‍സര്‍ രോഗ നിര്‍ണ്ണയ ചെക്കപ്പ് (cancer Screening Package @ 2500/) ക്യാമ്പ് 2500 രൂപക്ക് എല്ലാ ഞായര്‍, ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളിലും പത്തോളജി ആന്റ് ഓങ്കോളജി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക. O4994 222226, 95443 22226.
Post a Comment
0 Comments