കാസര്‍കോട് (www.evisionnews.co): 7.14ലക്ഷം രൂപ വിലവരുന്ന വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. കാസര്‍കോട് സ്വദേശി അബ്ദുല്‍ ഹമീദ് കൊടിയമ്മയാണ് മംഗളൂരു വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ പിടിയിലായത്. ദുബൈയിലേക്ക് പോകാനെത്തിയതായിരുന്നു ഹമീദ്. പരിശോധനയില്‍ അടിവസ്ത്രത്തിനകത്ത് ഒളിപ്പിച്ച നിലയില്‍ 3,57,200 രൂപ മൂല്യം വരുന്ന 5,000 അമേരിക്കന്‍ ഡോളറും മറ്റു വിവിധ രാജ്യങ്ങളുടെ കറന്‍സികളും പിടിച്ചെടുത്തു.
Post a Comment
0 Comments