ഉദുമ (www.evisionnews.co): കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കൊലപാതകത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തി കൊലപാതകത്തിന്റെ ഉറവിടവും പ്രതികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കണമെന്ന് യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് ഹാരിസ് തൊട്ടിയും ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കരയും ആവശ്യപ്പെട്ടു. സിപിഎം എതിരാളികളെ ഇല്ലാതാക്കുന്ന കമ്മ്യൂണിസ്റ്റ് ഫാസിസമാണ് നടപ്പിലാക്കുന്നത്. ഇത്തരം വര്‍ഗ ഫാസിസത്തിനെതിയെ സമാധാന ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളും പ്രതിശേധിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments