Type Here to Get Search Results !

Bottom Ad

നിലവിളി അടങ്ങിയില്ല: ശരത്തിനും കൃപേഷിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി


കാസർകോട് (www.evisionnews.co) : ജില്ലയെ ഒന്നാകെ നടുക്കി സി.പി.എം പ്രവര്‍ത്തകരുടെ കൊലകത്തിക്കിരയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരതിനും കൃപേഷിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. രാവിലെ പരിയാരത്ത് നിന്നും വിലാപയാത്രയായിട്ടാണ് ഇരുവരുടെ മൃതദേഹങ്ങള്‍ കല്ല്യോട്ടെക്ക് എത്തിച്ചത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിവിധ ഇടങ്ങളില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റ് ജനങ്ങളുമായി പതിനായിര കണക്കിന് ആളുകളാണ് വിലാപയാത്രക്കിടയില്‍ ഇരുവര്‍ക്കുമായി അ ന്ത്യോപചാരമര്‍പ്പിക്കാനെയെത്തിയിരുന്നത്. കാസര്‍കോട് ജില്ലയില്‍ തൃക്കരിപ്പൂരില്‍ ഒളവറ, കാലിക്കടവ്, ചെറുവത്തൂര്‍ മയ്യീച്ച, നീ ലേശ്വരം കരുവാ ച്ചേരി, കാഞ്ഞങ്ങാട് പുതിയ കോട്ട, അജാനൂര്‍ മൂലക്കണ്ടം തുടങ്ങിയിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് ജന്മനാടായ കല്ല്യോട്ടെത്തിയത്.

കല്ല്യോട്ട് പുല്ലൂര്‍ പെരിയ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസില്‍ എത്തിച്ച മൃതദേഹങ്ങള്‍ ആയിരകണക്കിന് പ്രവര്‍ത്തകർ അവസാന നോക്കു കാണാനായി എത്തുകയിരുന്നു. തുടര്‍ന്ന് ഇരുവരു ടെയും വീടുകളില്‍ വെച്ച ശേഷം അവസാനം

കല്ല്യോട്ട് ടൗണിനടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ സ്ഥലത്ത് ഇരുവര്‍ക്കും ചിതയൊരുക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad