കാഞ്ഞങ്ങാട് (www.evisionnews.co): ബളാല്‍ കല്ലന്‍ചിറ മഖാം ഉറൂസ് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് നാലു വരെ നടക്കും. 27ന് നാലിന് മഖാം കെട്ടിടോദ്ഘാടനം ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും. രാത്രി ഒമ്പതിന് ഉറൂസ് പരിപാടി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഇ.കെ മഹ്മൂദ് മുസ്ലിയാര്‍, സഫ്‌വാന്‍ തങ്ങള്‍ ഏഴിമല എന്നിവര്‍ മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കും.
28ന് നൗഷാദ് ബാഖവി ചിറയിന്‍ കീഴ് മുഖ്യ പ്രഭാഷണം നടത്തും മാര്‍ച്ച് 1 ന് വെള്ളി ഉച്ചക്ക് 1.30 ഖത്തം ദുഹ അഷ്‌റഫലി ദാരിമി പാങ്ങ് നേതൃത്വം നല്‍കും. രാത്രി എട്ടുമണിക്ക് ദുആ സമ്മേളനം ബഷീര്‍ ഫൈസി അല്‍അസ്ഹരി മാണിയൂര്‍ നിര്‍വഹിക്കും. തുടര്‍ന്ന് സംസ്ഥാനതല ദഫ്മുട്ട് മാപ്പിളപ്പാട്ട് മത്സരം.
മാര്‍ച്ച് രണ്ടിന് ഉച്ചക്ക് രണ്ട് മണിക്ക് പുത്തരി സദ്യയോട് കൂടിയുള്ള മാനവമൈത്രി സംഗമം മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജനപ്രതിനിധികള്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ഡോ. ഖാദര്‍ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തും. അന്നേ ദിവസം രാത്രിയില്‍ കുമ്മനം നിസാമുദ്ധീന്‍ അല്‍ അസ്ഹരി പ്രഭാഷണം നടത്തും. മാര്‍ച്ച് മൂന്നിന് രാത്രി സിറാജുദ്ധീന്‍ അല്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. നാലിന് മൂന്നു മണിക്ക് കൂട്ടപ്രാര്‍ത്ഥനക്ക് ശൈഖുനാ മാണിയൂര്‍ ഉസ്താദ് നേതൃത്വം നല്‍കും. തുടര്‍ന്ന് അന്നദാനത്തോട് കൂടി ഉറൂസ് സമാപിക്കും.
Post a Comment
0 Comments