(www.evisionnews.co) നവാഗതനായ സാം സംവിധാനം ചെയ്യുന്ന ‘ഓട്ടം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ നാളെ ആറുമണിയ്ക്ക് റിലീസ് ചെയ്യും. സംവിധായകന്‍ ലാല്‍ ജോസ് ആണ് ട്രെയിലര്‍ പുറത്തിറക്കുക. ലാല്‍ ജോസിന്റെ നായിക നായകന്‍ ഷോയിലൂടെ ശ്രദ്ധേയനായ നന്ദു ആനന്ദും, റോഷന്‍ ഉല്ലാസുമാണ് ചിത്രത്തിലെ നായകന്മാര്‍. കളിമണ്ണ് എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് കെ. നാരായണനാണ്.
ബ്ലെസി, നിസ്സാര്‍, സുരേഷ് ഉണ്ണിത്താന്‍, ലെനിന്‍ രാജേന്ദ്രന്‍ എന്നിവരുടെ അസോസിയേറ്റായിരുന്ന സാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വൈപ്പിന്‍ പ്രദേശത്തിന്റെ സാമൂഹികാന്തരീക്ഷത്തിലാണ് ഓട്ടത്തിന്റെ കഥ നടക്കുന്നത്. കലാഭവന്‍ ഷാജോണ്‍, അലന്‍സിയര്‍, സുധീര്‍ കരമന, മണികണ്ഠന്‍ ആചാരി, ശശാങ്കന്‍, രോഹിണി, രാജേഷ് വര്‍മ്മ, അല്‍ത്താഫ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
Post a Comment
0 Comments