Type Here to Get Search Results !

Bottom Ad

ദാറുല്‍ ഹുദയുടെ വന്ദ്യഗുരുക്കളുടെ അനുസ്മരണം 'ഗുരുസാഗരം' വെള്ളിയാഴ്ച ദുബൈയില്‍


ദുബൈ (www.evisionnews.co): ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ മണ്‍മറഞ്ഞുപോയ മഹത്തുക്കാളായ ചെറുശ്ശേരി ഉസ്താദ്, സി.എച്ച് ഹൈദ്രോസ് മുസ്ലിയാര്‍, ഡോ. യു. ബാപ്പുട്ടി ഹാജി, എം.എം ബഷീര്‍ മുസ്ലിയാര്‍ എന്നിവരുടെ അനുസ്മരണം 'ഗുരുസാഗരം' മാര്‍ച്ച് ഒന്നിന് ദുബൈയിലെ അല്‍ബറഹ ഹോസ്പിറ്റല്‍ ഉവൈസ് ഓഡിറ്റോറിയത്തില്‍ നടക്കും. വൈകിട്ട് 6.30ന് അനുസ്മരണ സംഗമത്തില്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ലക്ചററും പ്രമുഖ പ്രഭാഷകനുമായ എ.പി മുസ്തഫ ഹുദവി അരൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. 

ഹാദിയ ദുബൈ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമത്തില്‍ യു.എ.ഇലെയും നാട്ടിലെയും മതസാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി ഹാദിയയോടൊപ്പം സമസ്തയുടെ കീഴ്ഘടകങ്ങളായ സുന്നിസെന്റര്‍, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ പ്രചാരണം ശക്തമാക്കിയതായി സംഘാടകര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad