Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് കാസര്‍കോട് ഗവ. കോളജ് യൂണിറ്റ് അര്‍ഫാത്ത് കൊവ്വല്‍ പ്രസി. കബീര്‍ ജന. സെക്രട്ടറി


കാസര്‍കോട് (www.evisionnews.co): ചുവപ്പു ഭീകരതയെ തോല്‍പിക്കാന്‍ കാമ്പസുകള്‍ സന്മനസ് കാണിച്ച് ഒന്നിച്ചുനില്‍ക്കണമെന്ന് എം.എസ്.എഫ് ദേശീയ സോണല്‍ സെക്രട്ടറി അസീസ് കളത്തൂര്‍ പറഞ്ഞു. ഗവ. കോളജ് യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുവപ്പ് ഭീകരത കൊലപാതകങ്ങളായി നാട്ടില്‍ സംഭവിച്ചു കൊണ്ടേയിരിക്കുന്നു. നിയമവും നടപടികളും ഇവര്‍ക്ക് ബാധകമല്ലാതയായി മാറി. പൊതുതെരഞ്ഞെടുപ്പുകളില്‍ ജനാധിപത്യ സാധ്യതകള്‍ ഉപയോഗിച്ച് ഇത്തരം ഭീകര സ്വഭാവമുള്ളവരെ ഒറ്റപ്പെടുത്തേണ്ടത് വിദ്യാര്‍ത്ഥികള്‍ ദൗത്യമായി ഏറ്റെടുക്കണം. രാജ്യാതിര്‍ത്തിയില്‍ പട്ടാളക്കാരെ ഭീകരര്‍ കൊല്ലുമ്പോള്‍ പട്ടാളത്തില്‍ ചേരാനാനാഗ്രഹിക്കുന്ന ചെറുപ്പക്കാരെ സി.പി.എമ്മും കൊല്ലുന്നു. രണ്ടുവിഭാഗത്തിന്റെയും മന:ശാസ്ത്രം ഒന്ന് തന്നെയാണ് അസീസ് പറഞ്ഞു. 

പ്രസിഡണ്ട് നാസര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് താഹ പ്രമേയ പ്രഭാഷണം നടത്തി. റിട്ടേണിംഗ്് ഓഫീസ് റഫീഖ് വിദ്യാനഗര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നവാസ് കുഞ്ചാര്‍, ഷാനിഫ് നെല്ലിക്കട്ട സവാദ് മുഗര്‍, ഡാനിഷ് പ്രസംഗിച്ചു. അറഫാത്ത് സ്വാഗതവും സിദ്ധീഖ് നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: അര്‍ഫാത്ത് കൊവ്വല്‍ (പ്രസി), ഷബീബ് ഇര്‍ഫാന്‍, സല്‍മാന്‍, ടി.എച്ച് അജ്മല്‍, നവാഫ് (വൈസ് പ്രസി), കബീര്‍ (ജന. സെക്ര), തസീഫ്, ഉസൈര്‍, സാദിഖ്, അജ്മല്‍ കുന്നില്‍ (സെക്ര), അലിയാര്‍ (ട്രഷ), ഷക്കീബ്, ഷാനവാസ് (കലാവേദി), നൗഷാദ്, അക്രം (കായിക വേദി).

Post a Comment

0 Comments

Top Post Ad

Below Post Ad