ഹോസ്ദുര്‍ഗ് (www.evisionnews.co): കാമുകനോടൊപ്പം നാടുവിട്ട കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനി വിവാഹിതരായി തിരിച്ചെത്തി. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പെണ്‍കുട്ടിയാണ് വിവാഹിതയായ ശേഷം കാമുകനൊപ്പം നാട്ടില്‍ തിരിച്ചെത്തിയത്. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായ ഇവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതി ഒന്നില്‍ ചിറ്റാരിക്കാല്‍ പോലീസ് ഹാജരാക്കുകയായിരുന്നു.
രണ്ടുദിവസം മുമ്പ് പെണ്‍കുട്ടി കമ്പ്യൂട്ടര്‍ ക്ലാസിന് പോകാനായി വീട്ടില്‍ നിന്നും പതിവുപോലെ ഇറങ്ങിയതാണ്. വൈകിട്ട് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല.
Post a Comment
0 Comments